Friday, May 7, 2010

നിധി

ഞാന്‍ ഒരിടത്ത്‌ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ട്‌

അതെടുക്കാന്‍ പക്ഷെ

എന്റെ അസ്ഥികളെ കണ്ടെടുക്കണം.

ചിതലരിച്ച എന്റെ നോവുകളെ തളച്ച്

വായ പിളര്‍ന്നു അലറുന്ന സര്‍പ്പങ്ങളെ കുരുതി കൊടുത്തു

ആരോ പണിതു മറന്നു വെച്ച ഏണിപ്പടികള്‍ ചവിട്ടണം

കമ്പ്യൂട്ടര്‍ യുഗത്തിലൊരു പനിനീര്‍പ്പൂവ് തളിര്‍ക്കണം

സ്വിമ്മിംഗ് പൂളുകള്‍ക്ക് മീതെ ഞാന്‍ പണിത

എന്റെ കണ്ണുനീര്‍ തടാകം താനേ ഉറയണം

എന്റെ കാരിക്കേച്ചരുകള്‍ക്ക് ജീവന്‍ വെക്കണം

എന്നെ തനിച്ചാക്കി അകന്ന എന്‍ ചിന്തകള്‍

എന്റെ വിലാസം മറക്കാതിരിക്കണം

എന്റെ അമാവാസി പാല്‍ പോല്‍ വെളുക്കണം

എന്റെ തംബുരു താനേ മീട്ടണം

എന്റെ കാല്‍പ്പാടുകള്‍ ഭൂമിയെ അളക്കണം

എന്റെ വിഭ്രാന്തി വിസ്മയമാവണം.

എല്ലാം ജയിച്ചു ഞാന്‍ ഞാനായി ചെന്നപ്പോള്‍

എന്റെ നിധി എനിക്ക് മുന്‍പേ മറ്റാരോ എടുത്തിരുന്നു

ആ മന്കൂന കൂടി ഞാന്‍ കണ്ടില്ല.

1 comment: